ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിന പ്രമേയം 'ജീവിത അനുഭവങ്ങള്‍ കേള്‍ക്കുക: യഥാര്‍ത്ഥ ശബ്ദങ്ങള്‍, യഥാര്‍ത്ഥ മാറ്റങ്ങള്‍' എന്നതാണ്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും താല്ക്കാലികമായ വൈകാരിക ആശ്വാസങ്ങളിലോ അലങ്കാര വാക്കുകളിലോ ഒതുങ്ങിപ്പോകാറുണ്ട്. ......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്താനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. രാജ്യത്തെ യുവാക്കളെ മോദി ഭയപ്പെടുകയാണെന്നും ഡൽഹിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ......
കൊച്ചി: സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് തെളിയിക്കാനായില്ലെന്ന് കണ്ടെത്തി, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റത്തിൽ നിന്ന് പ്രതിയെ കേരള ഹൈക്കോടതി വിട്ടയച്ചു.
ചാലക്കുടി ജുഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-I ചുമത്തുകയും തൃശൂർ അഡീഷണൽ സെഷൻസ് കോടതി-III ശരിവെയ്ക്കുകയും ചെയ്ത ശിക്ഷാവിധിയാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ രാജേന്ദ്രന്റെ ക്രിമിനൽ റിവിഷൻ ഹർജി അനുവദിച്ചുകൊണ്ട് റദ്ദാക്കിയത്.
പഞ്ചായത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ പ്രതി കൈമുട്ട് കൊണ്ട് ഇടിച്ചു എന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്. ഈ കേസിൽ പ്രതിക്ക് ഒരു മാസം ലളിതമായ തടവും 1,000 രൂപ പിഴയുമാണ് കീഴ്ക്കോടതികൾ വിധിച്ചിരുന്നത്.
പ്രവൃത്തിയുടെ സ്വഭാവവും ചുറ്റുളള സാഹചര്യങ്ങളും വിലയിരുത്തിയാണ് ഉദ്ദേശ്യം കണ്ടെത്തേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ......
ജബൽപൂർ: മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ (OBC) സംവരണം 14 ശതമാനത്തിൽ നിന്ന് 27 ശതമാനമായി ഉയർത്തിയ 2019-ലെ ഭേദഗതി മധ്യപ്രദേശ് ഹൈക്കോടതി വെള്ളിയാഴ്ച റദ്ദാക്കി. വർധിപ്പിച്ച ക്വാട്ടയ്ക്ക് ആവശ്യമായ കാരണങ്ങൾ നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി.
ഹരജികൾ പരിഗണിച്ച ജസ്റ്റിസ് ആനന്ദ് പഥക്, ജസ്റ്റിസ് വിനയ് സരാഫ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി:ഡൽഹിയിൽ പ്രഖ്യാപിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തെ സ്തംഭിപ്പിച്ചേക്കാമായിരുന്ന കടുത്ത ഗതാഗത നിയന്ത്രണങ്ങൾക്കെതിരെ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടൽ. ട്രെയിൻ സർവീസുകളും ഡൽഹി മെട്രോയും പൂർണ്ണമായി അടച്ചുപൂട്ടുന്നത് ഒഴിവാക്കിക്കൊണ്ട്, നിയന്ത്രിതമായി സർവീസ് നടത്താൻ കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകി.
ഇന്ന് നിശ്ചയിച്ച പ്രതിഷേധങ്ങളുടെ പേരിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടാനും പ്രധാന ട്രെയിനുകൾ റദ്ദാക്കാനുമായിരുന്നു അധികാരികളുടെ തീരുമാനം. ......

ന്യൂഡൽഹി: പതിനഞ്ച് സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളിൽ നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനും, നിയമപരമായി യോഗ്യതയുള്ള അംഗങ്ങളുടെ നിയമനം ഉറപ്പാക്കുന്നതിനുമുള്ള പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് 'എനർജി വാച്ച്ഡോഗ്' എന്ന എൻ.ജി.ഒ സമർപ്പിച്ച ഹർജിയിൽ മറുപടി തേടിയത്.
കമ്മീഷനുകളുടെ ഘടനയിലുള്ള ഒഴിവുകളും അപര്യാപ്തതകളും അവയുടെ റെഗുലേറ്ററി, അഡ്ജുഡിക്കേറ്ററി പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും, ഇത് വൈദ്യുതി ഉപഭോക്താക്കൾക്ക് നിയമപരമായ പരിഹാരങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ഭരണഘടനയുടെ 14, 21ആർട്ടിക്കിളുകളുടെയും, 2003-ലെ വൈദ്യുതി നിയമത്തിന്റെയും, 'ഗുജറാത്ത് സർക്കാറും യൂട്ടിലിറ്റി യൂസേഴ്സ് വെൽഫെയർ അസോസിയേഷനും' തമ്മിലുള്ള കേസിൽ 2008-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെയും നഗ്നമായ ലംഘനമാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളിൽ നിയമപരമായി യോഗ്യതയുള്ള ഒരു അംഗം ഉണ്ടായിരിക്കണമെന്നും തീർപ്പുകൽപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ ബെഞ്ചുകളിലും അങ്ങനെയൊരാൾ ഉൾപ്പെട്ടിരിക്കണമെന്നും ആ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
തമിഴ്നാട്ടിലെ അവസ്ഥ എടുത്തുകാട്ടിക്കൊണ്ട്, ചെയർപേഴ്സൺ, അംഗം (നിയമം), അംഗം (സാങ്കേതികവികം) എന്നീ മൂന്ന് തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നും, ഇത് കമ്മീഷന്റെ പ്രവർത്തനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു.
ആന്ധ്രാപ്രദേശിൽ നിയമപരമായ പശ്ചാത്തലമില്ലാത്ത, ധനകാര്യ വിഭാഗത്തിൽ നിന്നുള്ള ഒരു അംഗം മാത്രമാണ് കമ്മീഷൻ നടത്തിപ്പിലുള്ളതെന്നും, ചെയർപേഴ്സൺ, സാങ്കേതിക അംഗം എന്നീ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
കൂടാതെ പശ്ചിമ ബംഗാൾ, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, മേഘാലയ, ജമ്മു കശ്മീർ - ലഡാക്ക് സംയുക്ത വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ എന്നിവിടങ്ങളിലെയും ഒഴിവുകൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, കേരളം, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, മേഘാലയ, സിക്കിം, മണിപ്പൂർ, മിസോറാം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്കു പുറമേ ജമ്മു കശ്മീരുമാണ് ഹർജിയുടെ പരിധിയിൽ വരുന്നത്.
വൈദ്യുതി നിയമത്തിലെ 82, 84, 85 വകുപ്പുകൾക്കും 2008-ലെ കോടതിവിധിയുടെ നിർദ്ദേശങ്ങൾക്കും അനുസൃതമായി കമ്മീഷനുകൾ രൂപീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് എനർജി വാച്ച്ഡോഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമത്തിലെ 142-ാം വകുപ്പ് പ്രകാരമുള്ള നടപടികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കളുടെ നീതി പ്രാപ്തി, അനന്തമായി നീളുന്ന നിയമനങ്ങളെ ആശ്രയിച്ചാകാൻ പാടില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. ......
ന്യൂഡൽഹി: ഇന്ത്യൻ ഐടി മേഖലയെ ബാധിക്കുന്ന യുഎസ് തീരുമാനത്തിനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ. ടിസിഎസ്, ഇൻഫോസിസ് ഉൾപ്പെടെ എട്ട് പ്രമുഖ കമ്പനികളിലെ ജീവനക്കാരുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച അമേരിക്കയുടെ നീക്കം ഇരുരാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾക്ക് ഗുണകരമല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ......
തിരുവനന്തപുരം: മരുന്ന് വാങ്ങുന്നതിൽ ഇടനിലക്കാരെ ഒഴിവാക്കി കമ്പനികളുമായി നേരിട്ട് വിലപേശിയതോടെ വൻ സാമ്പത്തിക നേട്ടവുമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ). സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകളുടെ വില ഗണ്യമായി കുറയ്ക്കാനായി. ......